Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HealthInsurance

ഉ​മ്മ​ൻ​ ചാ​ണ്ടി ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി: വി​ദ​ഗ്ധരെ ഉ​ൾ​പ്പെ​ടു​ത്തി സ​മി​തി രൂ​പവത്​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​മ്മ​​​ൻ ​ചാ​​​ണ്ടി ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​ശ​​​ദ​​​മാ​​​യ പ​​​ദ്ധ​​​തി രേ​​​ഖ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് രം​​​ഗ​​​ത്തെ വി​​​ദ​​​ഗ്ദ്ധ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി സാ​​​ങ്കേ​​​തി​​​ക സ​​​മി​​​തി രൂ​​​പ​​വ​​ത്ക​​​രി​​​ച്ചു.

സം​​​സ്ഥാ​​​ന മു​​​ൻ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഓം​​​ബു​​​ഡ​​​സ്മാ​​​ൻ ഗി​​​രീ​​​ഷ് രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് റെ​​​ഗു​​​ലേ​​​റ്റ​​​റി ആ​​​ന്‍റ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ മു​​​ൻ അം​​​ഗം പി.​​​ജെ.​​​ജോ​​​സ​​​ഫ്, നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​യു​​​ടെ മു​​​ൻ ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ കെ.​​​സ​​​ന​​​ത് കു​​​മാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് സ​​​മി​​​തി​​​യി​​​ലെ വി​​​ദ​​​ഗ്ധ​​​ർ.

ആ​​​രോ​​​ഗ്യ-​​​കു​​​ടും​​​ബ​​​ക്ഷേ​​​മ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ധ്യ​​​ക്ഷ​​​നാ​​​യ സ​​​മി​​​തി​​​യി​​​ൽ ധ​​​ന​​​കാ​​​ര്യ, ആ​​​സൂ​​​ത്ര​​​ണ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, സ്റ്റേ​​​റ്റ് ഹെ​​​ൽ​​​ത്ത് ഏ​​​ജ​​​ൻ​​​സി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ന്നി​​​വ​​​രും അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും.

സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും 25 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ആ​​​രോ​​​ഗ്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ യു​​​ഡി​​എ​​​ഫ് പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ദ്ധ​​​തി​​​യാ​​ണി​​ത്. പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് നാ​​​ലു മാ​​​സ​​​ത്തി​​​ന​​​കം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​ണു സാ​​​ങ്കേ​​​തി​​​ക സ​​​മി​​​തി​​​ക്കു സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up